നടിയെ ആക്ക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല

3
(1)

Dileep

Dileep


കൊച്ചി: നടിയെ ആക്ക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ കോപ്പി കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇരയുടെ സ്വകാര്യത പരിഗണിച്ച് ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. അതേ സമയം ദൃശങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുവാദം നല്‍കി.

ദൃശങ്ങള്‍ എഡിറ്റ്‌ ചെയ്തതാണെന്നും തന്‍റെ നിരപരാധിത്യം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യമുണ്ടെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Please rate this Channel?

Click on a star to rate it!

Average rating 3 / 5. Vote count: 1

Loading...