Sabha TV

4.1
(19)

Watch Sabha TV Live Online Streaming

Sabha TV is an initiative from Kerala Legislature.Its remit is to make accessible to all the work of the legislature and its bodies of the State to the common people.Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha.

Please rate this Channel?

Click on a star to rate it!

Average rating 4.1 / 5. Vote count: 19

No votes so far! Be the first to rate this post.

2 thoughts on “Sabha TV”

  1. *പ്രീ പ്രൈമറി വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾക്ക്  പരിഹാരം കാണുക. നിയമസഭയിൽ

    ഇ ചന്ദ്രശേഖരൻ എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം*

     പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കാഞ്ഞങ്ങാട് എം.എൽ. എ ഇ ചന്ദ്രശേഖരൻ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു.സർക്കാർ സ്കൂളുകളോടനുബന്ധിച്ച് പി ടി എ യുടെ നിയന്ത്രണത്തിൽ പ്രീ പ്രൈമറി സ്കൂളുകൾ പ്രവർത്തിച്ചു വരുന്നു. 2012 ന് മുമ്പ് സർക്കാർ സ്കൂളിനോട് ചേർന്ന് പ്രവർത്തനം തുടങ്ങിയ പ്രീ പ്രൈമറി കൾക്കാണ് സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇവിടെ പത്ത് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ച പ്രീ പ്രൈമറി ടീച്ചർക്ക് 12500 രൂപയും പത്ത് വർഷത്തിൽ താഴെ പ്രവർത്തന പരിചയമുള്ളവർക്ക് 12000 രൂപയും

     ആയമാർക്ക് 7500 രൂപയും നിലവിൽ ഓണറേറിയമായി നൽകി വരുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിയമ സഭയിൽ മറുപടി പറഞ്ഞു

    2012  ഡിസംബർ 7ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം അധ്യാപകരുടേയും ആയമാരുടേയും നിയമനം അംഗീകരിക്കുന്നത് സംബന്ധിച്ചും അംഗീകാരം ലഭിച്ച ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ചുമുള്ള വിഷയം പരിഗണനയിലുണ്ടെന്നും  വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.

    3 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിർവഹിക്കുന്ന മേഖലയാണ് പ്രീ പ്രൈമറി .

    കേരളത്തിലെ ഏറെക്കുറെ എല്ലാ പ്രൈമറി വിദ്യാലയങ്ങൾക്കൊപ്പവും ഇന്ന്, പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിൽ കേവലം 2115 പ്രീപ്രൈമറി സ്ഥാപനങ്ങളെ മാത്രമേ സർക്കാർ അംഗീകരിച്ചിട്ടുള്ളു. 2012 ജൂലായ് മാസത്തിന് മുമ്പ് സ്ഥാപിതമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ അംഗീകാരമുള്ളത്. ഈ സ്ഥാപനങ്ങളിൽ 30 വിദ്യാർഥികൾക്ക് ഒരു ടീച്ചറും ഒരു ആയയും സർക്കാർ വേതനം പറ്റി ജോലി ചെയ്യുന്നു. വേതനം വളരെ ചെറുതാണ്. ടീച്ചറിന് 12500 ആയക്ക് 7500 വീതം.എന്നാൽ 2012 ന് ശേഷം സ്ഥാപിതമായതാണ് ബാക്കി പ്രീ പ്രൈമറികൾ.

    സ്കൂൾ അധ്യാപക രക്ഷാകർത്തൃ സമിതിയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികളിൽ നിന്ന് ചെറിയ തോതിൽ ഫീസ് പിരിവു നടത്തിയാണ് ഇവ മുന്നോട്ട് കൊണ്ടുപോകുന്നത്. അധ്യാപകർക്കും ആയ മാർക്കും നാമമാത്ര വേതനം മാത്രമേ ലഭിക്കുന്നുള്ളു.

    അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകർക്ക് വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് കാലാകാലങ്ങളിൽ നടത്തുന്ന പരിശീലനങ്ങളോ, സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കൗൺസിൽ നൽകുന്ന കൈപ്പുസ്തകങ്ങളോ ലഭ്യമാകുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top